നെട്രികൺ എന്ന ചിത്രത്തിൽ നയൻതാരയുടെ നായകനാകാൻ അജ്മൽ അമീർ. മണിരത്നത്തിന്റെ അസിസ്റ്റൻഡ് ആയിരുന്ന മിലിന്ദ് റാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ ആണ് നെട്രികൺ നിർമിക്കുന്നത്.
ചിത്രം സെപ്റ്റംബറിൽ തീയറ്ററുകളിലെത്തും. മലയാള ചിത്രങ്ങൾക്കൊപ്പം തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള അജ്മൽ 2007ൽ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. മിഷ്കിൻ സംവിധാനം ചെയ്ത അഞ്ചാതെ ആണ് അജ്മലിന്റെ ആദ്യ തമിഴ് ചിത്രം.
നയൻതാരയുടെ നായകനായി അജ്മൽ
10:46 AM Mar 20, 2020 | Deepika.com