സുരഭി ലക്ഷ്മി, സുധി കോപ്പ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിദേഷ് ദേവസി സംവിധാനം ചെയ്യുന്ന ഞാന്‍ മനോഹരന് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മനോരഞ്ജന്‍, മാസ്റ്റര്‍ ആദിഷ് എന്നിവര്‍ സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജിന്‍സ് കെ. ബെന്നിയുടേതാണ് തിരക്കഥ. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കയാണെന്ന് വ്യക്തമല്ല. സുനില്‍ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ഞാന്‍ മനോഹരന്; ഫസ്റ്റ്ലുക്ക് എത്തി
03:27 PM Mar 19, 2020 | Deepika.com