ഉയരക്കുറവിന്റെ പേരില്‍ പരിഹാസത്തിന് ഇടയായ കൊച്ചു ക്വേഡനെ ആര്‍ക്കും മറക്കാനാവില്ല. പൊട്ടിക്കരഞ്ഞു സങ്കടം പറയുന്ന ക്വേഡന്റെ വീഡിയോ ലോകം മുഴുവന്‍ ഏറ്റെടുത്തിരുന്നു. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് ക്വേഡന് പിന്തുണയുമായി രംഗത്തെത്തിയത്.
മലയാള താരം ഗിന്നസ് പക്രുവും ക്വേഡനെ ആശ്വസിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഇത് വായിച്ചറിഞ്ഞ ക്വേഡന് ഗിന്നസ് പക്രുവിന് നന്ദി പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിത ക്വേഡന് മലയാള സിനിമയില്‍ അഭിനയിക്കുവാന്‍ ഒരുങ്ങുകയാണ്. ഗിന്നസ് പക്രുവാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. ക്വേഡന് മലയാള സിനിമയില്‍ അവസരം. "കൊറോണ രോഗ ഭീതി യൊഴിഞ്ഞാലുടന് നമ്മള് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. സ്വാഗതം'. എന്നാണ് ഗിന്നസ് പക്രു കുറിച്ചത്.
കുഞ്ഞ് ക്വേഡന് മലയാളത്തിലേക്ക്
10:36 AM Mar 19, 2020 | Deepika.com