+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചില്ല; ലാ​ന്‍ഡ് അ​സൈ​ൻ​മെ​ന്‍റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ ദേ​ശീ​യ​പാ​ത ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ലാ​ൻ​ഡ് അ
പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചില്ല;  ലാ​ന്‍ഡ് അ​സൈ​ൻ​മെ​ന്‍റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ ദേ​ശീ​യ​പാ​ത ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ്് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ദേ​ശീ​യ​പാ​ത​യ്ക്കു വേ​ണ്ടി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​ന് വി​ല തീ​രു​മാ​നി​ക്കാ​തെ​യും ഗ​വ​ണ്‍​മെ​ന്‍റ് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​തെ​യും സ്ഥ​ല​ത്തി​ന്‍റെ ഡോ​ക്യു​മെ​ന്‍റ് ഹാ​ജ​രാ​ക്കാ​ൻ വേ​ണ്ടി ന​ട​ത്തു​ന്ന ഹി​യ​റി​ംഗ് വി​ശ്വാ​സവ​ഞ്ച​ന​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഉ​പ​രോ​ധി​ച്ച​ത്.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ അ​ലൈ​ൻ​മെ​ന്‍റ്് മാ​റ്റി കൊ​ടു​ത്തി​ട്ടും ജി​ല്ല​യി​ൽ ഒ​രു അ​ലൈ​ൻ​മെ​ന്‍റും മാ​റ്റാ​ത്ത​തി​ൽ ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. ആ​ക്‌ഷ​ൻ ക​മ്മ​ിറ്റി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ​വി​ത്ര​ൻ പി​ലി​ക്കോ​ട്, ജു​ഗേ​ഷ് മാ​വു​ങ്കാ​ൽ, ജി​ല്ലാ ജോ​യി​ന്‍റ്് ക​ണ്‍​വീ​ന​ർ ര​മേ​ഷ് മൂ​ല​ക്ക​ണ്ടം, മു​ഹ​മ്മ​ദ് കു​ഞ്ഞി കൂ​ളി​യ​ങ്കാ​ൽ, ബാ​ബു ചാ​ലി​ങ്കാ​ൽ, നാ​രാ​യ​ണ​ൻ നീ​ലേ​ശ്വ​രം, ര​ത്നാ​ക​ര​ൻ തോ​യ​മ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.