മൂന്നാർ: ഇന്ത്യയിൽ നടക്കുന്ന 17 വയസിൽ താഴെയുള്ളവർക്കായുള്ള ഫിഫ ലോകകപ്പിന്റെ പ്രചരണാർഥം സർക്കാർ നടത്തുന്ന വണ്‍ മില്യണ്‍ ഗോൾ പ്രോഗ്രാം മൂന്നാറിൽ നാളെ നടക്കും. ഏതെങ്കിലും ഒരു പ്രദേശത്ത് സ്ഥാപിക്കുന്ന ഗോൾ പോസ്റ്റിൽ ഓരോ പഞ്ചായത്തിലും 2000 ഗോൾ വീതമാണ് അടിക്കുന്നത്. പഴയമൂന്നാറില ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ട്രെയിനിംഗ് സെന്ററിൽ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി ഏഴുവരെയാണ് പരിപാടി.