കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ T സുനാമിയുടെ ചിത്രീകണം നിര്‍ത്തി വയ്ക്കുന്നതായി നടന് ലാൽ. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇതിനെക്കുറിച്ച് അറിയിച്ചത്.
ലോകം മുഴുന്‍ കൊറോണ എന്ന വിപത്തിന്റെ ആശങ്കയില്‍ തുടരുന്ന ഈ സാഹചര്യത്തില്‍ സുനാമി എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വയക്കുകയാണെന്നും ഭീതിയുടെയും ആശങ്കയുടെയും നാളുകള്‍ക്കപ്പുറം ഞങ്ങൾ പൊട്ടിച്ചിരിയുടെ സുനാമിയുമായി വീണ്ടും വരുന്നതായിരിക്കുമെന്നും താരം പറഞ്ഞു.
നിപ്പയ്ക്കും പ്രളയത്തിനും ശേഷം മലയാളിയുടെ അതിജീവന ശേഷിയുടെ ബലത്തെക്കുറിച്ച് കാലം അടയാളപ്പെടുത്താന്‍ പോകുന്ന മറ്റൊരു പരീക്ഷണം ആയി മാറട്ടെ കൊറോണയുമെന്ന് പറയുന്ന താരം ഭയപ്പെടരുത്..ചെറുത്ത് നിന്ന് തോല്‍പ്പിക്കുക എന്ന് പറഞ്ഞാണ് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
കോവിഡ് 19 ഭീതി; Tസുനാമിയുടെ ചിത്രീകരണം നിർത്തി വച്ചു
12:38 PM Mar 17, 2020 | Deepika.com