പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച് മികച്ച വിജയം നേടിയ അയ്യപ്പനും കോശിയും തമിഴിലേക്ക്. ആടുകളം, ജിഗർതണ്ട എന്നീ ചിത്രങ്ങളുടെ നിർമാതാവായ കതിർസേനൻ ചിത്രം നിർമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ താത്പര്യമുണ്ടെന്ന് ധനുഷ് കതിർസേനനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ഉണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ ആരാണവതരിപ്പിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല.
അനാർക്കലിക്കു ശേഷം ബിജു മേനോനും പൃഥ്വിരാജും സച്ചിയും ഒന്നിച്ച ചിത്രമാണ് അയ്യപ്പനും കോശിയും.
അയ്യപ്പനും കോശിയും തമിഴിലേക്ക്; കോശിയാകാൻ ധനുഷ്
06:48 PM Mar 16, 2020 | Deepika.com