മഴവില്ല് എന്ന ചിത്രത്തിനുശേഷം, ദിനേശ് ബാബു സംവിധാനം ചെയ്യുന്ന ദിനേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കൃഷ്ണത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ നിർമാതാവ് പി. എൻ. ബലറാമിന്റെയും, മകനും ചിത്രത്തിലെ നായകനുമായ അക്ഷയ്കൃഷ്ണന്റെയും ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് കൃഷ്ണം എന്ന സിനിമയ്ക്കു പിന്നിൽ. അക്ഷയ് കൃഷ്ണന്റെ ജീവിതകഥ അറിഞ്ഞ ദിനേശ് ബാബു ചിത്രത്തിലെ നായകനായി അദ്ദേഹത്തെ തീരുമാനിക്കുകയായിരുന്നു. ദി കിംഗ്, ദി കമ്മീഷണർ, ധ്രുവം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ കാമറാമാൻ കൂടിയായിരുന്നു ദിനേശ് ബാബു.
അക്ഷയ്കൃഷ്ണന്റെ മാതാവ് മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പഴയകാല നായിക ശാന്തികൃഷ്ണയാണ്. രൺജി പണിക്കർ, സായികുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിർമിക്കുന്ന ഈ ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുന്നു. സന്ധ്യയുടെ വരികൾക്ക് ഹരിപ്രസാദ് ആർ. സംഗീതം നല്കുന്നു. പിഎൻബി സിനിമാസിനുവേണ്ടി പി. എൻ. ബലറാമാണ് ചിത്രം നിർമിക്കുന്നത്.
ദിനേശ് ബാബുവിന്റെ "കൃഷ്ണം' റിലീസിനൊരുങ്ങി
04:00 PM Aug 20, 2017 | Deepika.com