മാ​യ​വ​നം ബം​ഗ്ലാ​വിന്‍റെ പൂജ കഴിഞ്ഞു

06:17 PM Mar 16, 2020 | Deepika.com

ഭ​ഗ​ത് മാ​നു​വ​ൽ,പു​തു​മു​ഖ​ങ്ങ​ളാ​യ ജ​സ്ന, കാ​ത​റി​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​ബൈ​ർ കൊ​ച്ചി​ക്കാ​ര​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ത്രി​ഡി ഹൊ​റ​ർ ചി​ത്ര​മാ​ണ് മാ​യ​വ​നം ബം​ഗ്ലാ​വ്.

എ​ച്ച് കെ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​ച്ച് കെ ​കോ​യ ത​മി​ഴ്,ഹി​ന്ദി മ​ല​യാ​ളം എ​ന്നി ഭാ​ഷ​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പൂ​ജ കൊ​ച്ചി വൈ​റ്റി​ല മെ​ർ​മെ​യ്ഡ് ഹോ​ട്ട​ലി​ൽ വെ​ച്ച് ന​ട​ന്നു. പ്ര​ശ​സ്ത കാ​മ​റ​മാ​ൻ കെ ​പി ന​ന്പ്യാ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് തു​ട​ക്കം കു​റി​ച്ച ച​ട​ങ്ങി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബി​ജു​ക്കു​ട്ട​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഇ​ന്ദ്ര​ൻ​സ്, സു​ധീ​ഷ്, മാ​മു​ക്കോ​യ, ഭീ​മ​ൻ ര​ഘു, സ്ഫ​ടി​കം ജോ​ർ​ജ്, കൊ​ച്ചു പ്രേ​മ​ൻ, സാ​ദ്ദീ​ഖ്, അ​നി​ൽ മു​ര​ളി, ജ​യ​ൻ ചേ​ർ​ത്ത​ല, ശി​വ​ജി ഗു​രു​വാ​യൂ​ർ, ക​ന​ക​ല​ത, ബി​ന്ദു​വ​രാ​പ്പു​ഴ, ബേ​ബി സാ​റ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം ഒ​ട്ടേ​റെ പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.