മഹേഷ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന മാലിക് എന്ന സിനിമയിലെ നിമിഷ സജയന്റെ ലുക്ക് പുറത്തുവിട്ടു. പ്രായം ചെന്ന കഥാപാത്രത്തെയാണ് സിനിമയില്‍ നിമിഷ അവതരിപ്പിക്കുന്നത്. ഇതോടെ വ്യത്യസ്തമായ ലൂക്കില്‍ വേറിട്ട പ്രകടനമാകും താരം കാഴ്ചവയ്ക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്. സിനിമയിലെ നായകന് ഫഹദ് ഫാസിലിന്റെയും ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.
ടേക്ക് ഓഫ് എന്ന സിനിമയ്ക്ക് ശേഷം മഹേഷ് നാരായണന് ഒരുക്കുന്ന ചിത്രമാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
വേറിട്ട ലുക്കില്‍ നിമിഷ സജയന്; മാലിക്കിലെ ലുക്ക് പുറത്ത്
04:23 PM Mar 15, 2020 | Deepika.com