എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് പ്ര​ഭാ​സ്: അ​നു​ഷ്‌​ക്ക ഷെ​ട്ടി

01:06 PM Mar 15, 2020 | Deepika.com

ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ല്‍ എ​ത്തി​യ​വ​രാ​ണ് പ്ര​ഭാ​സും അ​നു​ഷ്‌​ക്ക​യും. സി​നി​മ പു​റ​ത്തി​റ​ങ്ങ​യ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ​ര​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നോ​ട് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​ത പ്ര​ഭാ​സു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് അ​നു​ഷ്‌​ക.

"എ​നി​ക്ക് പ്ര​ഭാ​സി​നെ ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ങ്ങ​ളാ​യി അ​റി​യാം. എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. ഞ​ങ്ങ​ള്‍ ര​ണ്ടു​പേ​രു​ടെ​യും വി​വാ​ഹം ഇ​തു​വ​രെ ക​ഴി​യാ​ത്ത​തു​കൊ​ണ്ടും സ്‌​ക്രീ​നി​ല്‍ മി​ക​ച്ച ജോ​ഡി​ക​ളാ​യ​തു കൊ​ണ്ടു​മാ​ണ് നി​ര​വ​ധി ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ല്‍ അ​ത് എ​ന്നെ പു​റ​ത്തു വ​ന്നേ​നെ'. അ​നു​ഷ്‌​ക്ക വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ സം​വി​ധാ​യ​ക​ന്‍ പ്ര​കാ​ശ് കോ​വേ​ല​മു​ഡി​യെ അ​നു​ഷ്‌​ക വി​വാ​ഹം ചെ​യ്യു​ന്നു​വെ​ന്ന് വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത​ക​ള്‍​ക്ക് സ്ഥി​രീ​ക​ര​ണ​മി​ല്ല. അ​നു​ഷ്‌​ക്ക അ​ഭി​ന​യി​ച്ച സൈ​സ് സീ​റോ, ഇ​ഞ്ചി ഇ​ടു​പ്പ​ഴ​കി എ​ന്നീ സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്ത​ത് അ​ദ്ദേ​ഹ​മാ​ണ്.