+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിലക്കയറ്റത്തിനെതിരേ പ്രതിഷേധം ഇരന്പി

കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ
വിലക്കയറ്റത്തിനെതിരേ പ്രതിഷേധം ഇരന്പി
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നുകേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം എം​പി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം 54.5 ശ​ത​മാ​നം നി​കു​തി​യാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​വ​യെ ജി​എ​സ്ടി​യി​ൽ​പ്പെടു​ത്തി​യാ​ൽ നി​കു​തി 28 ശ​ത​മാ​ന​മാ​യി കു​റ​യു​ക​യും പെ​ട്രോ​ൾ-​ഡീ​സ​ൽ വില 50 രൂ​പ​യി​ൽ താ​ഴെ​യാ​കു​മെ​ന്നുംജോ​യിഏ​ബ്ര​ാഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന് ല​ഭ്യ​മാ​കു​ന്ന അ​ധി​ക നി​കു​തി വേ​ണ്ടെ​ന്നു​വ​ച്ച് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ചെ​റി​യ തോ​തി​ൽ കു​റ​യ്ക്കാ​നാ​കു​മെ​ന്നും ഇ​തി​നു സം​സ്ഥാ​നം വി​ട്ടു​വീ​ഴ്ചചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, കെ.​ഡി.​ജോ​സ​ഫ്, കെ.​വി.​മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ബാ​ബു നെ​ടി​യ​കാ​ല, മാ​ത്യു ക​ഞ്ഞി​പ്പ​ള്ളി, രാ​ഘ​വ ചേ​റാ​ൾ, ഷി​നോ​ജ് ചാ​ക്കോ, സി​ജി ക​ട്ട​ക്ക​യം, തോ​മ​സ് ഈ​പ്പ​ൻ, ഡാ​നി​യേ​ൽ ഡി​സൂ​സ, സ്റ്റീ​ഫ​ൻ ജോ​സ​ഫ്, സാ​ബു ക​ട​വി​ൽ, പു​ഷ്പ​മ്മ ബേ​ബി, എം.​സി. ​മാ​ത്യു മാ​രൂ​ർ, ഷാ​ജി വെ​ള്ളം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​റി​യാ​ൻ മ​ടു​ക്കാ​ങ്ക​ൽ, ടോ​മി മ​ണി​യം​തോ​ട്ടം, പി.​എ​ൻ.​അ​ല​ക്സാ​ണ്ട​ർ, ഷാ​ജി അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, സ​ണ്ണി പ​തി​നെ​ട്ടി​ൽ, സ​ന്തോ​ഷ് കോ​മ​കേ​രി, ചാ​ക്കോ ആ​ന​ക്ക​ല്ലി​ൽ, ജീ​വ​ൻ തോ​മ​സ്, ആ​ന്‍റ​ണി മൊ​ന്തേ​രോ​എ​ന്നി​വ​ർ ധ​ർ​ണ​യ്ക്കു നേ​തൃ​ത്വം ന​ല്കി.