ചരിത്ര സംഭവങ്ങളെ ആധാരമാക്കി വിനയന് സംവിധാനം ചെയ്യുന്ന 19-)ം നൂറ്റാണ്ട് എന്ന സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം. 1800കളിലെ തിരുവിതാംകൂറിന്റെ ചരിത്രമാണ് സിനിമയുടെ പശ്ചാത്തലം. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ വേഷമിടുന്ന സിനിമയില്‍ ചില പ്രധാനകഥാപാത്രങ്ങള്‍ പുതുമുഖങ്ങള്‍ക്ക് നല്കുവാനാണ് ആഗ്രഹമെന്ന് വിനയന് ഫേസ്ബുക്കില്‍ കുറിച്ചു.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന സിനിമ ആയതിനാല്‍ അതിനോട് താല്പര്യമുള്ളവര്ക്ക് മുന്‍ഗണന നല്‍കുമെന്നും വിനയന് വ്യക്തമാക്കി. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
ആക്ഷനോട് താല്പര്യമുണ്ടോ?; വിനയന് ചിത്രത്തില്‍ അവസരം
12:28 PM Mar 15, 2020 | Deepika.com