ജൂനിയർ വക്കിലിന്‍റെ കഥയുമായി മോറിസ് വാഗൺ

11:38 AM Aug 20, 2017 | Deepika.com
നവാഗതനായ അരുൺകാന്ത് സംവിധാനം ചെയ്യുന്ന മോറിസ് വാഗൺ ഒരുങ്ങുന്നു. മനു, സഞ്ജു ശിവറാം, ധർമ്മജൻ ബോൾഗാട്ടി, രവീന്ദ്ര ജയൻ, ആത്മീയ, കഴിഞ്ഞവർഷത്തെ മികച്ച സഹനടനുള്ള കർണാടക സംസ്ഥാന അവാർഡ് നേടിയ അരുൺ ദേവസ്യ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ബിജു പഴയംപള്ളിയാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. എൻ ഹുസൈൻ അലിയുടെ വരികൾക്ക് രതീഷ് വേഗ സംഗീതം നൽകുന്നു. തൊടുപുഴ, വാഗമൺ ,കൊച്ചി, മലേഷ്യ, ഹൈദരബാദ് എന്നിവിടങ്ങളിലാണ് ലൊക്കേഷൻ. ഫവാസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എൻ. മീരാൻ അലിയാണ് ചിത്രം നിർമിക്കുന്നത്.