പൃഥ്വിരാജിനെ മിസ് ചെയ്യുന്നുവെന്ന് ഭാര്യ സുപ്രിയ. ആടു ജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് താരം. പൃഥ്വിയുമൊത്തുള്ള ഒരു പഴയ ചിത്രം പങ്കുവച്ചാണ് സുപ്രിയ ഓർമ പങ്കുവച്ചത്.
"2011ല്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം എടുത്ത ചിത്രമാണിത്. ദുബായില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങായിരുന്നു അതെന്ന് ഞാന്‍ ഓര്‍ക്കുന്നു. എന്നെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ ഭയന്നു. പക്ഷെ പൃഥ്വി എന്റെ കൈയില്‍ പിടിച്ച് എന്നെ സമാധാനിപ്പിച്ചു'. സുപ്രിയ കുറിച്ചു.
നജീബ് ആയി മരുഭൂമിയില്‍ ചുറ്റുന്ന താടിക്കാരനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും സുപ്രിയ എഴുതി.
താടിക്കാരനെ മിസ് ചെയ്യുന്നുവെന്ന് സുപ്രിയ
11:08 AM Mar 13, 2020 | Deepika.com