സ്വന്തമായുണ്ടായിരുന്ന ആദ്യ കാര്‍ ഫോഡ് പെര്‍ഫെക്ടിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ നിര്‍വൃതിയില്‍ അമിതാഭ് ബച്ചന്. 1950 കളില്‍ ബച്ചന് കുടുംബത്തിന്റെ വാഹനമായിരുന്നു ഈ മഞ്ഞ സുന്ദരന്‍.
വാഹനത്തോടുള്ള അടുപ്പം വ്യക്തമാക്കികൊണ്ട് അമിതാഭ് ബച്ചന് പങ്കുവച്ച ബ്ലോഗ് സുഹൃത്ത് ആനന്ദിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആനന്ദ്, ഫോഡ് പെര്‍ഫെക്ടിനെ കണ്ടെത്തി. മഞ്ഞ നിറം പൂശി അന്നത്തെ കാറിന്റെ നമ്പരായ 2882 ഉം നല്കി. ശേഷം കാര്‍ അമിതാഭ് ബച്ചന് സമ്മാനിക്കുകയായിരുന്നു.
"ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് സംസാരിക്കാനാകാതെ വരും. ഇപ്പോള്‍ ഞാന്‍ അങ്ങനെയാണ്. പലതും പ്രകടമാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒന്നും പുറത്തുവരുന്നില്ല. എന്റെ ജീവിതത്തില്‍ എനിക്ക് ഇത്രെയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടില്ല'. കാറിനൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ച് അമിതാബ് ബച്ചന് കുറിച്ചു.
ഓര്‍മകളില്‍ വിങ്ങി അമിതാഭ് ബച്ചന്
02:56 PM Mar 10, 2020 | Deepika.com