തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ താരങ്ങളിലൊരാളാണ് തമിഴ് നടൻ തല അജിത്ത്. പക്ഷെ അജിത്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ കാണുന്നതൊന്നും അജിത്തിന്റേതല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ നിയമോപദേഷ്ടാക്കൾ.
അജിത്ത് ഫേസ്ബുക്കിലേക്ക് തിരികെ വരുന്നു എന്നൊരു വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ നിയമോപദേഷ്ടാക്കൾ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
അജിത്തിന് സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ല, ഒരു സോഷ്യൽ മീഡിയ പ്ലാറ്റുഫോമിലും ചേരാൻ അജിത്ത് ആഗ്രഹിക്കുന്നുമില്ല, സോഷ്യൽ മീഡിയയിലെ ഫാൻ പേജുകളെയോ ഗ്രൂപ്പുകളെയോ അജിത്ത് പിൻ താങ്ങുന്നുമില്ല- പ്രസ്താവന പറയുന്നു.
അജിത്തിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വേണ്ട
10:58 AM Mar 10, 2020 | Deepika.com