സംയുക്ത വർമയുടെ അനിയത്തി സംഗമിത്ര സിനിമാരംഗത്തേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണോ എന്നാണ് ഇപ്പോൾ ചലച്ചിത്രപ്രേമികളുടെ സംശയം. സംയുക്ത വർമ സോഷ്യൽ മീഡിയയിൽ സംഗമിത്രയുടെ ചിത്രം പങ്കുവച്ചതാണ് ഇത്തരമൊരു സംശയത്തിനിടയാക്കിയത്.
വനിതാദിനത്തിലാണ് അനിയത്തിയുടെ സ്റ്റൈലിഷ് ചിത്രം സംയുക്ത പോസ്റ്റ് ചെയ്തത്. സംഗമിത്രയുടെ ജന്മദിനം കൂടിയായിരുന്നു മാർച്ച് 8. സ്ത്രൈണമായ ഊർജം ശക്തവും നിഗൂഢവുമാണെന്നും അത്ര എല്ലാറ്റിനേയും ആകർഷിക്കുമെന്നും നിന്റെ ശക്തി നല്ല കാര്യങ്ങൾക്കുപയോഗിക്കൂ എന്നും അനിയത്തിക്ക് പിറന്നാൾ ആശംസ നൽകിക്കൊണ്ട് സംയുക്ത കുറിച്ചു.
ആദ്യമായാണ് സഹോദരിയുടെ ചിത്രം സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നത്. ബിജു മേനോനെ വിവാഹം കഴിച്ചതിനുശേഷം ചലച്ചിത്രരംഗത്തു നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് സംയുക്ത.
സംയുക്തയുടെ അനിയത്തി സിനിമയിലേക്കോ...?
10:40 AM Mar 10, 2020 | Deepika.com