മോഹൻലാലിനോടുള്ള ആരാധന കൂടിയെന്ന് ബച്ചൻ

06:14 PM Mar 09, 2020 | Deepika.com

ഈ ​മാ​സം 6ന് ​പു​റ​ത്തി​റ​ക്കി​യ മോ​ഹ​ന്‍​ലാ​ല്‍- പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്രം മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ന്‍റെ ട്രെ​യി​ല​ർ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. അഞ്ചു ഭാ​ഷ​ക​ളി​ലാ​യാ​ണ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

മ​ല​യാ​ളം കൂ​ടാ​തെ ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും ട്രെ​യി​ല​ർ റി​ലീ​സാ​യി. മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ലും ഹി​ന്ദി​യി​ൽ അ​ക്ഷ​യ് കു​മാ​റും ത​മി​ഴി​ൽ സൂ​ര്യ​യും തെ​ലു​ങ്കി​ൽ ചി​ര​ഞ്ജീ​വി​യും ക​ന്ന​ഡ​യി​ൽ രാം​ച​ര​ണു​മാ​ണ് ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ട​ത്.​ചി​ത്രം ഈ ​മാ​സം 26- നാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

ട്രെ​യി​ല​ര്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ട് അ​മി​താ​ഭ് ബ​ച്ച​ന്‍ കു​റി​ച്ച വാ​ക്കു​ക​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ട്വി​റ്റ​റി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​നോ​ടു​ള്ള ആ​രാ​ധ​ന ത​നി​ക്ക് വ​ർ​ധി​ച്ച​താ​യി അ​മി​താ​ഭ് ബ​ച്ച​ൻ കു​റി​ച്ച​ത്. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ കാ​ണാ​ൻ മോ​ഹ​ൻ​ലാ​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. അ​ത് ക​ണ്ടു ക​ഴി​ഞ്ഞ​പ്പോ​ൾ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​രാ​ധ​ക​നാ​യ ത​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​രാ​ധ​ന കൂ​ടു​ത​ൽ വ​ർ​ധി​ച്ചു​വെ​ന്നും ബ​ച്ച​ന്‍ ട്വീ​റ്റ് ചെ​യ്തു.

ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മ്മാ​ണം. ഡോ​ക്ട​ര്‍ റോ​യ്, സ​ന്തോ​ഷ് ടി ​കു​രു​വി​ള എ​ന്നി​വ​ര്‍ സ​ഹ​നി​ര്‍​മ്മാ​താ​ക്ക​ളാ​ണ്. സു​നി​ല്‍ ഷെ​ട്ടി, പ്ര​ഭു, അ​ര്‍​ജു​ൻ, ഫാ​സി​ല്‍, മ​ഞ്ജു വാ​ര്യ​ര്‍, കീ​ര്‍​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, നെ​ടു​മു​ടി വേ​ണു, മു​കേ​ഷ്, സി​ദ്ദി​ഖ്, ര​ഞ്ജി പ​ണി​ക്ക​ര്‍, ഹ​രീ​ഷ് പേ​ര​ടി തു​ട​ങ്ങി​യ വ​മ്പ​ന്‍ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.