പോ​ക്സോ - 99: ടൈറ്റിൽ പ്രകാശനം ചെയ്തു

04:55 PM Mar 09, 2020 | Deepika.com

ഡോ. ​മ​നു സി. ​ക​ണ്ണൂ​ർ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പോ​ക്സോ - 99 എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ച് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

ബാ​ല​താ​രം ശി​വ​ഗം​ഗയാണ് ചി​ത്ര​ത്തി​ൽ പ്രധാന വേഷത്തിലെത്തുന്നത്. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളും ചിത്രത്തിൽ അ​ണി​നി​ര​ക്കു​ന്നു. തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും ഒരുക്കിയിരിക്കുന്നത് അ​ജി​ത് പൂ​ജ​പ്പു​രയാണ്. അം​ബ മു​ത്ത​ശ്ശി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ക​ണ്ണ​ൻ പോ​റ്റിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വി.​എ​സ്. അ​ച്യുതാ​ന​ന്ദ​നും സു​ഗ​ത​കു​മാ​രി ടീ​ച്ച​റും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച ഭൂ​മി​യു​ടെ മ​ക്ക​ൾ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷ​മു​ള്ള ഡോ. ​മ​നു സി. ​ക​ണ്ണൂ​രി​ന്‍റെ സം​വി​ധാ​ന സം​രം​ഭ​മാ​ണി​ത്.