പൊ​ട്ടി​ത്തെ​റി​ച്ചും പൊ​ട്ടി​ക്ക​ര​ഞ്ഞും താ​രാ ക​ല്യാ​ണ്‍

12:30 PM Mar 06, 2020 | Deepika.com

ത​നി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​ട​ക്കു​ന്ന അ​പ​വാ​ദ പ്ര​ച​ര​ണ​ത്തി​നെ​തി​രേ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് താ​ര ക​ല്യാ​ണ്‍. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൂ​ടി​ത്ത​ന്നെ​യാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നി​ട​യി​ൽ പ​ക​ർ​ത്തി​യ വി​ഡി​യോ​യു​ടെ ഒ​രു രം​ഗം ചി​ത്ര​മാ​ക്കി മോ​ശ​പ്പെ​ട്ട രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഇ​തു ചെ​യ്ത​വ​രെ വെ​റു​ക്കു​ന്ന​താ​യും ഒ​രു കാ​ല​ത്തും അ​വ​രോ​ടു പൊ​റു​ക്കി​ല്ലെ​ന്നും പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് താ​ര വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു.

താ​ര​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ...​ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ന്നെ കു​റി​ച്ചു​ള്ള ഒ​രു ഫോ​ട്ടോ വൈ​റ​ലാ​കു​ന്നു​ണ്ട്. എ​ന്‍റെ മ​ക​ളു​ടെ ക​ല്യാ​ണം ഒ​റ്റ​യ്ക്ക് ന​ട​ത്താ​നു​ള്ള ധൈ​ര്യ​മി​ല്ലാ​ഞ്ഞി​ട്ടാ​ണ് ഭ​ഗ​വാ​നെ കൂ​ട്ടു​പി​ടി​ച്ച്, ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ കൈ​പി​ടി​ച്ച് ന​ട​ത്തി​യ​ത്.

ആ ​വി​വാ​ഹ​ത്തി​നി​ട​യി​ലെ ഒ​രു വി​ഡി​യോ ക്ലി​പ്പി​ന്‍റെ ഭാ​ഗ​മൊ​ടു​ത്ത് ചി​ത്ര​മാ​ക്കി വൈ​റ​ലാ​ക്കി​യി​രി​ക്കു​ന്നു. അ​ത് വൈ​റ​ലാ​ക്കി​യ മ​ഹാ​നോ​ട് ചോ​ദി​ക്ക​ട്ടെ, നി​ന്‍റെ​യൊ​ക്കെ മ​ന​സ്‌​ ക​ല്ലാ​ണോ? നി​ന​ക്കു​മി​ല്ലേ വീ​ട്ടി​ൽ അ​മ്മ​യൊ​ക്കെ. ഈ ​ജന്മം ഞാ​നെ​ന്ന വ്യ​ക്തി ഒ​രി​ക്ക​ലും നി​ന്നോ​ട് പൊ​റു​ക്കി​ല്ല. നി​ന്‍റെ അ​മ്മ​യ്ക്ക് എ​ന്‍റെ ഗ​തി​കേ​ട് വ​രാ​തി​രി​ക്ക​ട്ടെ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ന​ല്ല​താ​ണ്. പ​ക്ഷേ, ഇ​ങ്ങ​നെ നി​ങ്ങ​ൾ ആ​രോ​ടും ചെ​യ്യ​രു​ത്. അ​ത് പ​ല​രു​ടെ​യും ഹൃ​ദ​യം​ഭേ​ദി​ക്കും.

എ​ന്‍റെ ആ​ത്മാ​വി​നെ നി​ങ്ങ​ൾ വേ​ദ​നി​പ്പി​ച്ചു. ഇ​ത് പോ​സ്റ്റ് ചെ​യ്ത ആ​ളി​നോ​ട്, പ്ര​ച​രി​പ്പി​ച്ച​വ​രോ​ട്, ക​മ​ന്‍റ് ചെ​യ്ത് ആ​ഘോ​ഷി​ച്ച​വ​രോ​ട്: നി​ങ്ങ​ളെ ഞാ​ൻ വെ​റു​ക്കു​ന്നു. ഒ​രു സ്ത്രീ​യാ​ണ് എ​ന്നെ​ങ്കി​ലും ഇ​തു ചെ​യ്യു​ന്ന​വ​ർ പ​രി​ഗ​ണി​ക്ക​ണം.