കമൽഹാസനെതിരെ വിമർശനവുമായി കസ്തൂരി

10:23 AM Mar 06, 2020 | Deepika.com

ക​മ​ൽ​ഹാ​സ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ 2 ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ക്രെ​യി​ന്‍ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വം ത​മി​ഴ് സി​നി​മാ ലോ​ക​ത്തെ ഒ​ന്നാ​കെ ഇ​ള​ക്കി​മ​റി​ച്ചി​രു​ന്നു. അ​തി​ന്‍റെ അ​ല​ക​ൾ ഇ​പ്പോ​ഴും അ​ട​ങ്ങി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ന​ടി ക​സ്തൂ​രി​യാ​ണ് പു​തി​യ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​മ​ൽ​ഹാ​സ​ന്‍റെ പാ​ർ​ട്ടി​യാ​യ മ​ക്ക​ൾ​നീ​തി മ​യ്യം ക​മ​ലി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യ​താ​ണ് ക​സ്തൂ​രി​യെ ചൊ​ടി​പ്പി​ച്ച​ത്. ക​മ​ലി​ന്‍റെ പ്ര​ശ​സ്തി​യി​ൽ ഭ​രി​ക്കു​ന്ന​വ​ർ​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടെ​ന്നും അ​വ​ർ ക​മ​ലി​നെ ഭീ​ഷ​ണി​പ്പെ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ക്ക​ൾ​നീ​തി മ​യ്യം ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ക​സ്തൂ​രി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു സാ​ക്ഷി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. അ​തു​പോ​ലെ ക​മ​ൽ​ഹാ​സ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ എ​ന്താ​ണ് കു​ഴ​പ്പം. മൂ​ന്ന് പേ​ര്‍ മ​രി​ച്ച അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് മ​ണി​ക്കൂ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പം ചെ​ല​വി​ടാ​ന്‍ ക​മ​ലി​ന് എ​ന്താ​ണ് പ്ര​ശ്നം.

ഒ​രു വി​മാ​ന​യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ല്‍ അ​ത്ര​യും സ​മ​യം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ല​വ​ഴി​ക്കാ​റി​ല്ലേ. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും റേ​ഷ​ന്‍​ക​ട​ക​ളി​ലും സാ​ധാ​ര​ണ​ക്കാ​ര്‍ അ​തി​ലേ​റെ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നി​ല്ലേ. മ​ക്ക​ള്‍ നീ​തി​മ​യ്യ​ത്ത് എന്ന പാർട്ടിയുടെ നേ​താ​ക്ക​ളെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​ണ്ടോ, അ​തോ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലോ എ.​സി കാ​ര​വ​നി​ലോ ആ​ണോ ചോ​ദ്യം ചെ​യ്യേ​ണ്ട​ത്. - ക​സ്തൂ​രി ചോ​ദി​ക്കു​ന്നു.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത​തി​ൽ പാ​ർ​ട്ടി​ക്കു​ള്ള​തു പോ​ലു​ള്ള പ്ര​തി​ഷേ​ധം ക​മ​ലി​നു വ്യ​ക്തി​പ​ര​മാ​യി ഉ​ണ്ടെ​ന്നു ത​നി​ക്ക് തോ​ന്നു​ന്നി​ല്ലെ​ന്നു ക​സ്തൂ​രി പ​റ​ഞ്ഞു.