നിര്‍മാതാക്കളുടെ സംഘടനയും നടന് ഷെയ്ന് നിഗവും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പിലേക്ക്. ഷെയ്ന് നഷ്ടപരിഹാരം നല്കുവാന് സമ്മതിച്ചതായി അമ്മ ഭാരവാഹി ജഗദീഷ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന യോഗത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്. വെയില്, ഖുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയ്ന് സമ്മതിച്ചിട്ടുണ്ട്. തുകയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി മറ്റൊരു ദിവസം ചര്‍ച്ച നടത്തും. മുടങ്ങിയ സിനിമകളുടെ ചിത്രീകരണം പുനഃരാരംഭിക്കും. ജഗദീഷ് പറഞ്ഞു.
ഷെയ്ന് നിഗം ഒരുകോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടന അറിയിച്ചത്. എന്നാല്‍ ഇത്രെയും വലിയ തുക നല്കുവാന് സാധിക്കില്ലെന്ന് താരങ്ങളുടെ അമ്മ അറിയിച്ചിരുന്നു.
നഷ്ടപരിഹാരം നല്കാന് ഷെയ്ന് തയാർ; നിര്‍മാതാക്കളുമായുള്ള പ്രശ്നം രമ്യതയിലേക്ക്
01:28 PM Mar 04, 2020 | Deepika.com