അനൂപ് മേനോന്, മുരളി ഗോപി, ബെെജു സന്തോഷ്, സംവിധായകന് രഞ്ജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് ഗോപന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ക്വിറ്റ് ഇന്ത്യ'. മലര് സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി.എസ് നിര്‍മക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ്.
അന്‍ഷാര്‍ ഷായാണ് ഛായാഗ്രാഹകൻ. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടി.അരുൺകുമാർ.
മാർച്ച് പകുതിയോടെ തിരുവനന്തപുരത്ത് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ജയ്പൂര്‍, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് ലൊക്കേഷനുകൾ.