മാനന്തവാടി: പിലാക്കാവ് പൊതുജനഗ്രന്ഥാലയത്തിന്റെ ഓണാഘോഷം സമാപിച്ചു.
മത്സരങ്ങളും സാംസ്കാരിക സദസും കലാപരിപാടികളും സംഘടിപ്പിച്ചു. സമാപന സമ്മേളനം മാനന്തവാടി നഗരസഭാ ചെർമാൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് പി.ടി. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ വി.എം.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻ പി.ടി. ബിജു സമ്മാനക്കൂപ്പണ്‍ നറുക്കെടുത്തു. കൗണ്‍സിലർ മുജീബ് കോടിയോടൻ സമ്മാനം നൽകി. കണ്‍സിലർമാരായ ശാരദാ സജീവൻ, കെ.വി. ജുബൈർ, ലൈല ഉസ്മാൻ, പൊതുജന ഗ്രന്ഥാലയം പ്രസിഡന്റ് എം. സോമൻ, ചാണക്യ ക്ലബ് വൈസ് പ്രസിഡന്റ് പി.എൽ. ഷിജു, ഗ്രന്ഥാലയം സെക്രട്ടറി സരിതാ സുനിൽകുമാർ, എം.ആർ. മനോജ് എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മത്സരങ്ങളും സാംസ്കാരിക സമ്മേളനവും നടത്തി. വാർഡ് മെംബർ പി.കെ.സത്താർ ഉദ്ഘാടനം ചെയ്തു. സാജിത മുഹമ്മദ്, ശ്രീജ ബാലൻ, ലത വിജയൻ, സുനിത ബിജു, ഗിരിജ ടി.പി, റീന മണ്ടോക്കര, ലക്ഷ്മി ശേഖരൻ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: മലങ്കര ഓർത്തഡോക്സ് സഭ മാനന്തവാടി ഡിസ്ട്രിക്ടിലെ യുവജന പ്രസ്ഥാനമായ ഒസിവൈഎമ്മിന്റെ നേതൃത്വത്തിൽ പയ്യന്പള്ളി ചെറൂർ സെന്റ് മേരീസ് ദേവാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ആറ് ഇടവകകളിൽ നിന്നായി നിരവധിയാളുകൾ പങ്കെടുത്തു. സമാപനസമ്മേളനം ഭദ്രാസന മാനേജിംഗ് കമ്മിറ്റി അംഗം ഫാ. മോൻസി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫാ. ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. അനീഷ്, ഫാ. എൽ.ഐ. ജോണ്‍, ഫാ. ലൈജു കമ്മന, ഫാ. ബേസിൽ എന്നിവർ പ്രസംഗിച്ചു. തലപ്പുഴ: മക്കിമലയിൽ രൂപീകരിച്ച വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വായനശാലയുടെയും ഓണാഘോഷത്തിന്റെയും ഉദ്ഘാടനം വാർഡ് മെംബർ വിജയലക്ഷ്മി നിർവഹിച്ചു.
മക്കിമല ഗവ. എൽപി സ്കൂൾ അധ്യാപിക ദേവകി അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, ടി.കെ. ഗോപി, കെ. ഹംസ, ബാലകൃഷ്ണൻ, പ്രസാദ്, പിടിഎ പ്രസിഡന്റ് സദാശിവൻ, ഷിനോജ് തുടങ്ങിയവർ പ്രസംഗിച്ചു. കസേരകളി, ബൈക്ക് സ്ലോ റെയ്സിംഗ്, കലം പൊട്ടിക്കൽ, ചാക്കിലോട്ടം, വഴുക്ക് മരംകയറ്റം, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു.