ഒരു നാടിനാകെ വേദന സമ്മാനിച്ച് പൊലിഞ്ഞു പോയ ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്മാർ. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാൻ, നിവിന്‍ പോളി, അജു വര്‍ഗീസ്, ടൊവിനോ തോമസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ദുഃഖം രേഖപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് കൊല്ലം പള്ളമണ്‍ ഇളവൂരില്‍ തളത്തില്‍മുക്ക് ധനേഷ് ഭവനില്‍ പ്രദീപിന്റെയും ധന്യയുടെയും മകളായ ദേവനന്ദയെ കാണാതായത്. അമ്മ തുണി കഴുകിക്കൊണ്ടിരുന്നപ്പോള്‍ വീടിന് പുറത്തിറങ്ങിയ കുട്ടി ഇത്തിക്കരയാറ്റില്‍ കാല് തെറ്റി വീണതാകാമെന്നാണ് നിഗമനം.
ദേവനന്ദയെ കാണാതായെന്ന് വാര്‍ത്തകള്‍ പരന്നതോടെ കുട്ടിയെ കണ്ടെത്തുവാന്‍ ചിത്രമുള്‍പ്പടെ പങ്കുവച്ച് താരങ്ങളുള്‍പ്പടെ സോഷ്യല്‍മീഡിയയിൽ സജീവമായിരുന്നു. എന്നാല്‍ പ്രാര്‍ഥനയും കാത്തിരിപ്പുമെല്ലാം വിഫലമായി. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചിരുന്നു.
ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് താരങ്ങള്‍
03:29 PM Feb 28, 2020 | Deepika.com