പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ചെ​യ്‌​തെ​ന്ന് ശ്രു​തി ഹാ​സ​ന്‍

01:37 PM Feb 28, 2020 | Deepika.com

പ്ലാ​സ്റ്റി​ക്ക് സ​ര്‍​ജ​റി ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് തു​റ​ന്ന് പ​റ​യു​ന്ന​തി​ല്‍ ത​നി​ക്കൊ​രു നാ​ണ​ക്കേ​ടു​മി​ല്ലെ​ന്നും ന​ടി ശ്രു​തി ഹ​സ​ൻ. പ്ലാ​സ്റ്റി​ക്ക് സ​ര്‍​ജ​റി ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ധാ​രാ​ളം വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കേ​ട്ട​യാ​ളാ​ണ് താ​രം.

എ​ന്നെ​ക്കു​റി​ച്ചു​ള്ള മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് ചെ​വി കൊ​ടു​ക്കു​ന്ന ആ​ള​ല്ല ഞാ​ൻ. പ​ക്ഷെ അ​വ​ള്‍ വ​ള​രെ മെ​ലി​ഞ്ഞ​താ​ണ് അ​ല്ലെ​ങ്കി​ല്‍ ത​ടി​ച്ച​താ​ണ് എ​ന്നി​ങ്ങ​നെ പ​റ​യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഈ ​ര​ണ്ട് ചി​ത്ര​ങ്ങ​ളും മൂ​ന്ന് ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ എ​ടു​ത്ത​താ​ണ്.



ശ​രീ​ര​ത്തി​ലെ ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ളോ​ട് വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന്‍ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പോ​രാ​ടു​ക​യാ​ണ്. ആ ​വേ​ദ​ന ചെ​റു​ത​ല്ല. ശാ​രീ​രി​ക മ​റ്റ​വും ചെ​റു​ത​ല്ല, പ​ക്ഷെ ഏ​റ്റ​വും എ​ളു​പ്പം എ​ന്‍റെ ആ ​യാ​ത്ര പ​ങ്കു​വ​യ്ക്കു​ക​യെ​ന്ന​താ​ണ്.

ഇ​തെ​ന്‍റെ ജീ​വി​ത​വും മു​ഖ​വു​മാ​ണെ​ന്ന് ഞാ​ന്‍ സ​ന്തോ​ഷ​ത്തോ​ടെ പ​റ​യു​ന്നു. ഞാ​ന്‍ പ്ലാ​സ്റ്റി​ക്ക് സ​ര്‍​ജ​റി ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് തു​റ​ന്നു പ​റ​യു​ന്ന​തി​ല്‍ എ​നി​ക്ക് നാ​ണ​ക്കേ​ടി​ല്ല. അ​തി​നെ ഞാ​ന്‍ പ്ര​മോ​ട്ട് ചെ​യ്‌​തോ?. അ​തി​ന് ഞാ​ന്‍ എ​തി​രാ​ണോ?. അ​ല്ല, ഞാ​ന്‍ തി​ര​ഞ്ഞെ​ടു​ത്ത ജീ​വി​ത​മാ​ണി​ത്. ന​മു​ക്ക് ന​മ്മ​ളോ​ടും മ​റ്റു​ള്ള​വ​രോ​ടും ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ന​ല്ല​കാ​ര്യം എ​ന്തെ​ന്നാ​ല്‍ മാ​റ്റ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക​യാ​ണ്. ഞാ​ന്‍ ഒ​രോ ദി​വ​സ​വും കു​റേ​ക്കൂ​ടി എ​ന്നെ സ്‌​നേ​ഹി​ക്കാ​ന്‍ പ​ഠി​ക്കു​ന്നു.