സംവൃത സുനിലിന് കുഞ്ഞ് ജനിച്ചു. ഫെബ്രുവരി 20നാണ് ആണ് കുഞ്ഞ് ജനിച്ചത്. സംവൃതയുടെ രണ്ടാമത്തെ കുട്ടിയാണിത്. രുദ്ര എന്നാണ് കുഞ്ഞിന്റെ പേര്. മൂത്ത മകന് അഗസ്ത്യയ്ക്ക് അഞ്ച് വയസുണ്ട്.
"മകന് അഗസ്ത്യയ്ക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. രുദ്ര എന്നാണ് പേര്'. സംവൃത സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
2012ലാണ് കോഴിക്കോട് സ്വദേശി അഖില്‍ ജയരാജിനെ സംവൃത വിവാഹം ചെയ്തത്. യുഎസില്‍ എഞ്ചിനിയറാണ് അഖിൽ. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത സംവൃത ബിജു മേനോന് നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു.
അഗസ്ത്യയ്ക്ക് പിറന്നാള്‍ സമ്മാനം; സംവൃത സുനില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കി
03:16 PM Feb 27, 2020 | Deepika.com