മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായാണ് പ്രണവ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്.
പ്രഭു, അര്ജുൻ, സുനില്‍ ഷെട്ടി, ഫാസിൽ, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശൻ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശൻ, നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആശിര്‍വാസ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റെര്ടെന്മെന്റ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, ഡോ. സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
മരയ്ക്കാറിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി
11:26 AM Feb 27, 2020 | Deepika.com