അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് ശേഷം ആടു ജീവിതമാണ് പൃഥ്വിരാജിന്റേതായി ഒരുങ്ങുന്ന ചിത്രം. ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ ആടു ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്.
ഇപ്പോഴിത സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറച്ച പൃഥ്വിരാജിനെ കണ്ട് അമ്പരക്കുകയാണ് ആരാധകർ. 30 കിലോയില്‍ അധികം ഭാരം താരം കുറച്ചു എന്നാണ് അറിയാന്‍ സാധിക്കുന്നത്. അതോടൊപ്പം തന്നെ താടിയും വളര്‍ത്തുകയാണ്. പുതിയ ലുക്കില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന പൃഥ്വിയെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
ശരീര ഭാരം കുറച്ച് പുതിയ ലുക്കില്‍ പൃഥ്വി
03:36 PM Feb 26, 2020 | Deepika.com