ക​മ​ല്‍ ചും​ബി​ച്ച​ത് എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ: വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രേ​ഖ

11:20 AM Feb 26, 2020 | Deepika.com

മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണെ​ന്ന് തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ന​ടി രേ​ഖ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. കെ. ​ബാ​ല​ച​ന്ദ​ര്‍ സം​വി​ധാ​നം ചെ​യ്ത പു​ന്ന​ഗൈ മ​ന്ന​ന്‍ എ​ന്ന സി​നി​മ​യി​ലാ​ണ് അ​നു​വാ​ദ​മി​ല്ലാ​തെ ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്.

1986ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ല്‍ കാ​മു​കി കാ​മു​ക​ന്മാ​രാ​യാ​ണ് ഇ​രു​വ​രും അ​ഭി​ന​യി​ച്ച​ത്. അ​ന്ന് 16 വ​യ​സാ​ണ് രേ​ഖ​യു​ടെ പ്രാ​യം. വെ​ള്ള​ച്ചാ​ട്ട​തി​ന് മു​ക​ളി​ല്‍ നി​ന്നും ചാ​ടു​ന്ന രം​ഗ​ത്തി​ന് മു​ന്‍​പാ​ണ് ക​മ​ല്‍ രേ​ഖ​യെ ചും​ബി​ച്ച​ത്. ഇ​തി​ന് ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യി​ല്ലെ​ന്ന് രേ​ഖ പ​റ​ഞ്ഞു.

സ​ഹ​സം​വി​ധാ​യ​ക​നാ​യ സു​ര​ഷ് കൃ​ഷ്ണ​യോ​ട് ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ല്‍ ഈ ​രം​ഗം ഒ​രി​ക്ക​ലും മോ​ശ​മാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല. ഈ ​രം​ഗം ക​ണ്ട് അ​ച്ഛ​ന്‍ ചീ​ത്ത പ​റ​യു​മോ എ​ന്ന് ഭ​യ​പ്പെ​ട്ടി​രു​ന്നു. ത​ന്നെ പ​റ്റി​ച്ചാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണ് അ​മ്മ​യോ​ട് പ​റ​ഞ്ഞ​ത്.



ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ൻ കെ. ​ബാ​ല​ച​ന്ദ​ര്‍ സാ​ര്‍ ഇ​ന്ന് ജീ​വി​ച്ചി​രി​പ്പി​ല്ല. ഇ​തി​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും ക​മ​ലി​ന് മാ​ത്ര​മേ പ​റ​യാ​നാ​കു. താ​ന്‍ തു​റ​ന്ന് പ​റ​ഞ്ഞ​ത് വി​വാ​ദ​മു​ണ്ടാ​ക്കു​വാ​ന്‍ വേ​ണ്ടി​യ​ല്ല. യാ​ഥാ​ര്‍​ഥ്യം എ​ന്താ​ണെ​ന്ന് പ​റ​ഞ്ഞ​താ​ണെ​ന്നും രേ​ഖ വ്യ​ക്ത​മാ​ക്കി.

രേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ക​മ​ലി​നെ​തി​രെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ലി​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. ക​മ​ല്‍​ഹാ​സ​ന്‍ രേ​ഖ​യോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.