വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ വന്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിലെ രംഗം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
പോലീസുകാരനെ മുട്ടുകാൽ കൊണ്ട് ഭിത്തിയിൽ ചവിട്ടി നിർത്തിയിരിക്കുന്ന ദൃശ്യമാണ് വൈറലായത്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിലെ രംഗമാണിത്. ഈ ചിത്രം സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കു വച്ചതോടെ ലൂസിഫർ എന്ന സിനിമയിലെ ദൃശ്യത്തിന്റെ കോപ്പിയല്ലേ ഇത് എന്ന കമന്റുകളുമെത്തി.
കമന്റുകൾക്ക് മറുപടി പറയാനും താരം മറന്നില്ല. ഈ രംഗം ലൂസിഫറിന്റെ കോപ്പിയല്ല എന്നും താൻ അഭിനയിച്ച് 2001ൽ പുറത്തിറങ്ങിയ രണ്ടാം ഭാവം എന്ന സിനിമയിലെ ദൃശ്യത്തിന് സമാനമാണെന്നും സുരേഷ് ഗോപി പറയുന്നു. സുരേഷ് ഗോപിയുടെ മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
സുരേഷ് ഗോപി ഈ സീനൊക്കെ പണ്ടേ വിട്ടതാ
09:52 AM Feb 25, 2020 | Deepika.com