ടു കണ്ട്രീസിനു ശേഷം ബിജു മേനോനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന "ഷെർലക് ടോംസിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ബിജു മേനോൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഒരു മദ്യക്കുപ്പിക്കു മുകളിൽ ബിജു മേനോൻ കയറിയിരിക്കുന്നതാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്.
പ്രേം മേനോൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സച്ചി, നജീം കോയ എന്നിവരാണ്. ബിജിപാലാണ് സംഗീതം.
ബിജു മേനോന്റെ ഷെർലക് ടോംസ്; ഫസ്റ്റ് ലുക്ക് എത്തി
04:15 PM Aug 16, 2017 | Deepika.com