മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലളിതം സുന്ദരം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മഞ്ജു വാര്യരും ബിജു മേനോനുമാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്ടിപെരിയാറിലുള്ള മൗണ്ട് ബംഗ്ലാവിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.
ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പാലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രമോദ് മോഹന്റേതാണ് തിരക്കഥ. ബിജിപാൽ സംഗീതമൊരുക്കുന്ന സിനിമയ്ക്കു വേണ്ടി പി. സുകുമാർ ആണ് കാമറ ചലിപ്പിക്കുന്നത്. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
ലളിതം സുന്ദരം ചിത്രീകരണം ആരംഭിച്ചു
03:44 PM Feb 19, 2020 | Deepika.com