വ്യോമസേനാ പൈലറ്റിന്റെ വേഷത്തിൽ കങ്കണ റാണൗട്ട് എത്തുന്നു. തേജസ് എന്ന ചിത്രത്തിലാണ് പൈലറ്റായി കങ്കണ അഭിനയിക്കുന്നത്. രാപകൽ ഭേദമെന്യേ രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിക്കുന്ന ശക്തരും ധീരരുമായ സ്ത്രീകൾക്ക് .. എന്ന കുറിപ്പോടു കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്.
ഒരു യുദ്ധവിമാനത്തിന്റെ പശ്ചാത്തലത്തിൽ യൂണിഫോം ധരിച്ചു നിൽക്കുന്ന കങ്കണയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. റോണി സ്ക്രൂവാലയുടെ ആര്എസ്വിപിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സർവേഷ് മേവാറയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സൈനികോദ്യോഗസ്ഥയായി അഭിനയിക്കാൻ ഇഷ്ടമാണെന്ന കാര്യം മുന്‍പ് ഒരു അഭിമുഖത്തിൽ കങ്കണ വെളിപ്പെടുത്തിയിരുന്നു.
ഫൈറ്റർ പൈലറ്റായി കങ്കണ
10:01 AM Feb 18, 2020 | Deepika.com