സ്റ്റൈൽ മന്നൻ രജനീകാന്തും ഉലകനായകൻ കമലഹാസനും ഏറ്റവും ഒടുവിൽ ഒന്നിച്ചഭിനയിച്ചത് ഗിരഫ്താർ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു. 1985ൽ പ്രയാഗ് രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ അമിതാഭ് ബച്ചനായിരുന്നെങ്കിലും ബച്ചനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലായിരുന്നു രജനിയും കമലും പ്രത്യക്ഷപ്പെട്ടത്.
അതിനു മുന്പ് അപൂർവ രാഗങ്ങൾ, അവൾ അപ്പടിത്താൻ, പതിനാറു വയതിനിലേ എന്നീ പ്രശസ്ത ചിത്രങ്ങളുൾപ്പെടെ പതിനാറോളം ചിത്രങ്ങളിൽ ഇവർ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ നീണ്ട 35 വർഷങ്ങൾക്കു ശേഷം വീണ്ടും അവർ ഒന്നിച്ച് അഭിനയിക്കുന്നു.
ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ടർമറിക് മീഡിയയുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കമൽഹാസനും രജനികാന്തും വീണ്ടുമൊന്നിക്കുന്നു
09:47 AM Feb 15, 2020 | Deepika.com