മാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ!

04:23 PM Dec 13, 2021 | Deepika.com

ഏറെ ട്വി​സ്റ്റു​ക​ളു​ള്ള ഒ​രു സി​നി​മാ​ക്ക​ഥ പോ​ലെ​ ആവേശഭരിതമാണു ന​ട​ൻ സെ​ന്തി​ൽ​കൃ​ഷ്ണ​യു​ടെ സ്ക്രീ​ൻ​ ജീ​വി​തം. നെ​ത്തോ​ലി നെ​ൽ​സ​നാ​യും മ​ഞ്ജു​ള​നാ​യു​മൊ​ക്കെ മി​നി​സ്ക്രീ​നി​ൽ ചി​രിവി​ത​റി കു​ടും​ബ​ങ്ങ​ളോ​ട് ഇ​ഷ്ടം​കൂ​ടി മു​ന്നോ​ട്ടു​പോ​കു​ന്പോ​ഴാ​ണ് ട്വി​സ്റ്റു​ക​ളു​ടെ തു​ട​ക്കം. തു​ട​ക്ക​മി​ട്ട​തു സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ.

ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ൽ സെ​ന്തി​ലി​നെ വി​ന​യ​ൻ നാ​യ​ക​നാ​ക്കി. ചാ​ല​ക്കു​ടി​യു​ടെ ച​ങ്കി​ന്‍റെ വേ​ഷം സെ​ന്തി​ലി​നു പേ​രും പെ​രു​മ​യും ന​ല്കി. ഇ​പ്പോ​ൾ, ക​രി​യ​റി​ലെ മ​റ്റൊ​രു നി​ർ​ണാ​യ​ക ട്വി​സ്റ്റ് സെ​ന്തി​ലി​നു സ​മ്മാ​നി​ച്ച​തു സം​വി​ധാ​യ​ക​ൻ ക​ണ്ണ​ൻ താ​മ​ര​ക്കു​ളം.

ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ ഉ​ടു​ന്പി​ൽ തീ​പ്പൊ​രി ഡ​യ​ലോ​ഗു​ക​ൾ വി​ത​റി, മാ​സ് ലു​ക്കി​ൽ സെ​ന്തി​ൽ വ​രു​ന്പോ​ൾ ആ​രും പ​റ​ഞ്ഞു​പോ​കും.. ഇ​തെ​ന്തൊ​രു​മാ​റ്റം! അ​പ്പോ​ഴും സെ​ന്തി​ലി​ന് പ​റ​യാ​നു​ള്ള​ത് ഇ​ത്ര​മാ​ത്രം...​ ‘ ന​മ്മ​ൾ ഒ​ന്നു​മ​ല്ല. ഈ​ശ്വ​രാ​ധീ​നം കൊ​ണ്ട് ഇ​തി​ലേ​ക്കൊ​ക്കെ എ​ത്തി​ച്ചേ​രു​ക​യാ​ണ്!’



ആ​ന്‍റി​ഹീ​റോ

ചാ​ല​ക്കു​ടി​ക്കാ​ര​നി​ൽ നി​ന്നു വേ​റി​ട്ടു നി​ൽ​ക്കു​ന്ന കാ​ര​ക്ട​റാ​ണ് ഉ​ടു​ന്പി​ലെ അ​നി​യെ​ന്നു സെ​ന്തി​ൽ പ​റ​യു​ന്നു. ‘മ​ണി​ച്ചേ​ട്ട​ന്‍റെ ക​ഥ പ​റ​യു​ന്ന​തു​കൊ​ണ്ടു ത​ന്നെ സെ​ന്‍റി​മെ​ന്‍റ്സാ​ണ് അ​തി​ൽ മെ​യി​ൻ. പി​ന്നെ, സ്നേ​ഹം, കോ​മ​ഡി എ​ന്നി​വ ചേ​ർ​ന്നൊ​രു സം​ഭ​വം. എ​ന്നാ​ൽ, ഉ​ടു​ന്പി​ലെ അ​നി കൂ​ലി​ത്ത​ല്ലു​മാ​യി ന​ട​ക്കു​ന്ന ഗു​ണ്ട​യാ​ണ്. ആ​ന്‍റി​ഹീ​റോ വേ​ഷം.

ആ​ളു പ​രു​ക്ക​നാ​ണ്, വി​ല്ല​നാ​ണ്. എ​ങ്കി​ലും അ​യാ​ൾ ഒ​രു മ​നു​ഷ്യ​നാ​ണ്. അ​യാ​ൾ പ​ല മാ​ന​സി​കാ​വ​സ്ഥ​ക​ളി​ലൂ​ടെ, സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ്. ഒ​രു​പാ​ടു പെ​ർ​ഫോം ചെ​യ്യാ​നു​ള്ള ഏ​രി​യ​യു​ണ്ട്’.



റി​യ​ലാ​ണ് ഉ​ടു​ന്പ്

സെ​ന്തി​ലി​ന്‍റെ നാ​ട്ടി​ലു​ള്ള ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ - അ​നീ​ഷും ശ്രീ​ജി​ത്തും - എ​ഴു​തി​യ ക്വാ​റി എ​ന്ന സ്ക്രി​പ്റ്റ് ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന​പ്പോ​ഴാ​ണ് ലോ​ക്ഡൗ​ണാ​യ​ത്. അ​വ​രു​ടെ ഒ​രു സു​ഹൃ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ൽ ന​ട​ന്ന ഒ​രു സം​ഭ​വം അ​വ​ർ സം​വി​ധാ​യ​ക​നു​മാ​യി പ​ങ്കു​വ​ച്ചു.

ന​മു​ക്കു ചു​റ്റു​മു​ള്ള പ​ല​രു​ടെ​യും ലൈ​ഫി​ൽ അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്. ആ ​സം​ഭ​വ​ത്തി​നു സി​നി​മാ​റ്റി​ക് സ്പ​ർ​ശം ന​ല്കി​യ​പ്പോ​ൾ ‘ഉ​ടു​ന്പ്’ പി​റ​ന്നു.



ക​ണ്ണ​ൻ താ​മ​ര​ക്കു​ള​ത്തി​ന്‍റെ തന്നെ ‘വി​ധി’​യി​ൽ നി​ന്നാ​ണ് ഉ​ടു​ന്പി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് സെ​ന്തി​ൽ പ​റ​യു​ന്നു. ‘ഫ്ളാ​റ്റി​ലെ പ​ണ​ക്കാ​രു​ടെ ഇ​ട​യി​ൽ താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു മി​മി​ക്രി ക​ലാ​കാ​ര​ന്‍റെ വേ​ഷ​മാ​ണു വി​ധി​യി​ൽ ചെ​യ്ത​ത്. ഭാ​ര്യ​യു​ടെ വാ​ക്കുകേ​ട്ട് നാ​ട്ടി​ലെ വീ​ടു​വി​ട്ടു ഫ്ളാ​റ്റി​ൽ വ​ന്നു താ​മ​സി​ക്കു​ന്ന ഒ​രാ​ൾ.

ഏ​റെ സെ​ന്‍റി​മെ​ന്‍റ്സ് കി​ട്ടു​ന്ന, ഇ​മോ​ഷ​ണ​ലി പ്രാ​ധാ​ന്യ​മേ​റി​യ ക​ഥാ​പാ​ത്രം. ആ ​വേ​ഷം ഇ​ഷ്ട​മാ​യി​ട്ടാ​ണ് ഉ​ടു​ന്പി​ലേ​ക്കു വി​ളി​ച്ച​ത്. ഉ​ടു​ന്പ് അ​നി​യെ എ​നി​ക്കു ന​ന്നാ​യി ചെ​യ്യാ​നാ​കു​മെ​ന്നു ക​ണ്ണ​ൻ ചേ​ട്ട​നു തോ​ന്നി​യി​ട്ടു​ണ്ടാ​വ​ണം.’



അ​നി ഇ​ട​പെ​ട്ടാ​ൽ

ഉ​ടു​ന്പ്, അ​നി​യു​ടെ ജീ​വി​ത​ത്തി​ലൂ​ടെ, അ​യാ​ളു​ടെ കു​ടും​ബ​ത്തി​ലൂ​ടെ പ​റ​യു​ന്ന ക​ഥ​യാ​ണ്. ‘അ​നി ഒ​രു സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടു​പോ​യാ​ൽ ഉ​ടു​ന്പു പോ​ലെ​യാ​ണ്, പി​ന്നെ വി​ടി​ല്ല. അ​തി​ന്‍റെ അ​ങ്ങേ​യ​റ്റം കാ​ണും ​വ​രെ പൊ​യ്ക്കൊ​ണ്ടേ​യി​രി​ക്കും. അ​നി​യു​ടെ കു​ടും​ബ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന ഒ​രു പ്ര​ശ്നം അ​യാ​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്നു പ​റ​യു​ക​യാ​ണു സി​നി​മ.’

പു​തു​മു​ഖം ആ​ഞ്ജ​ലീ​ന​യാ​ണ് ഉ​ടു​ന്പി​ൽ സെ​ന്തി​ലി​ന്‍റെ നാ​യി​ക. യാ​മി സോ​ന​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യി​ക. അ​ല​ൻ​സി​യ​ർ, ഹ​രീ​ഷ് പേ​ര​ടി, ഷാ​ജി​ൽ, മ​നു​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണു മ​റ്റു​വേ​ഷ​ങ്ങ​ളി​ൽ. റി​ലീ​സി​നു​മു​ന്നേ ഹി​ന്ദി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ലേ​ക്കു ഉ​ടു​ന്പി​ന്‍റെ റീ​മേ​ക്ക് അ​വ​കാ​ശം വി​റ്റു​പോ​യി​രു​ന്നു.



കെട്ടിലും മട്ടിലും ഗുണ്ട!

‘ഗു​ണ്ടാ​വേ​ഷം ചെ​യ്യു​ന്പോ​ൾ ആ​ളു​ക​ൾ​ക്കു ഗു​ണ്ട​യാ​യി ഫീ​ൽ ചെ​യ്യ​ണം. കെ​ട്ടി​ലും മ​ട്ടി​ലും അ​തു​ണ്ടാ​വ​ണം’. അ​തു​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ ന​ന്നാ​യി പ​രി​ശ്ര​മി​ച്ചു​വെ​ന്ന് സെ​ന്തി​ൽ. ‘ചാ​ല​ക്കു​ടി​ക്കാ​ര​നി​ൽ ഞാ​ൻ 10-12 കി​ലോ കൂ​ട്ടി​യി​രു​ന്നു. അ​തി​ൽ നി​ന്നു നാ​ല​ഞ്ചു കി​ലോ കു​റ​ച്ചു. കു​റ​ച്ചു മ​സി​ൽ​സ് വ​രു​ത്തി. ബോ​ഡി ലാം​ഗ്വേ​ജ് മാ​റ്റി.

ലോ​ക്ഡൗ​ണ്‍ ആ​യി​രു​ന്ന​തി​നാ​ൽ താ​ടി ന​ന്നാ​യി നീ​ട്ടി​വ​ള​ർ​ത്തി. ഇ​തി​ൽ താ​ടി​യി​ലും താ​ടി​യി​ല്ലാ​തെ​യും ര​ണ്ടു ഗെ​റ്റ​പ്പു​ണ്ട്. ന​ന്നാ​യി വ​ർ​ക്കൗ​ട്ട് ചെ​യ്തു. ഉ​ടു​ന്പ് അ​നി​യു​ടെ മൂ​ഡി​ൽ എ​ത്താ​ൻ സം​വി​ധാ​യ​ക​ന്‍റെ​യും എ​ഴു​ത്തു​കാ​രു​ടെ​യും സ​പ്പോ​ർ​ട്ടു​ണ്ടാ​യി. അ​വ​രു​ടെ മ​ന​സി​ലു​ള്ള ഉ​ടു​ന്പ് അ​നി എ​ന്താ​ണെ​ന്ന് ഔ​ട്ട്‌ലൈൻ ത​ന്നി​രു​ന്നു. ന​മു​ക്കു ചു​റ്റു​മു​ള്ള പ​ല​രു​ടെ​യും ആ​റ്റി​റ്റ്യൂ​ഡ് നി​രീ​ക്ഷി​ച്ചു; സി​നി​മ​ക​ളി​ലെ അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും. ഇ​തെ​ല്ലാം മ​ന​സി​ലി​ട്ടു വ​ർ​ക്കൗ​ട്ട് ചെ​യ്ത് എ​ന്‍റേ​താ​യ ഒ​രു വേ​ർ​ഷ​ൻ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.’



ആ ധൈര്യത്തിൽ

പ​ക്കാ സീ​രി​യ​സ് ക​ഥാ​പാ​ത്ര​മാ​ണ് ഉ​ടു​ന്പ് അ​നി. ഹ്യൂ​മ​ർ ട​ച്ച് വ​രാ​തെ ഈ ​കാ​ര​ക്ട​റി​നെ ചെ​യ്തു ഫ​ലി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു വെ​ല്ലു​വി​ളി​യെ​ന്ന് സെ​ന്തി​ൽ പറയുന്നു. ‘ചാ​ല​ക്കു​ടി​ക്കാ​രൻ ച​ങ്ങാ​തി​യി​ൽ എ​ല്ലാ​വ​രു​മ​റി​യു​ന്ന മ​ണി​ച്ചേ​ട്ട​നെ തെ​റ്റു​കു​റ്റ​ങ്ങ​ളി​ല്ലാ​തെ ചെ​യ്തു ഫ​ലി​പ്പി​ക്കു​ക എ​ന്ന​തു വ​ലി​യ ച​ല​ഞ്ചാ​യി​രു​ന്നു. അ​ന്നു ര​ണ്ടും ക​ല്പി​ച്ചി​റ​ങ്ങി. വി​ന​യ​ൻ സാ​റി​ന്‍റെ ഫു​ൾ സ​പ്പോ​ർ​ട്ടി​ൽ അ​തു സ​ക്സ​സാ​യി.

ഉ​ടു​ന്പ് അ​നി കി​ട്ടി​യ​പ്പോ​ൾ ആ ​ധൈ​ര്യം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ന​മ്മ​ൾ ആ​ത്മാ​ർ​ഥ​മാ​യി പ​ണി​യെ​ടു​ത്താ​ൻ ഈ ​വേ​ഷം വി​ജ​യി​പ്പി​ക്കാ​മെ​ന്ന വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. പി​ന്നെ, എ​ല്ലാ​വ​രു​ടെ​യും സ​പ്പോ​ർ​ട്ടു​മു​ണ്ടാ​യി.’



സെ​ന്തി​ൽ -​ പേ​ര​ടി

സെ​ന്തി​ൽ - ഹ​രീ​ഷ് പേ​ര​ടി കോം​ബി​നേ​ഷ​നാ​ണ് ഉ​ടു​ന്പി​ന്‍റെ പ്ല​സു​ക​ളി​ലൊ​ന്ന്. ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റി​ലെ കൈ​തേ​രി സ​ഹ​ദേ​വ​നു ശേ​ഷം ഹ​രീ​ഷ് പേ​ര​ടി​യു​ടെ ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ലെ മാന്ത്രികത ഫീൽ ചെയ്യുന്ന വേഷങ്ങളിലൊന്നാവുകയാണ് ഉ​ടു​ന്പി​ലെ ഭ​ര​തൻ.​

ഓ​ൻ ആ​ളു വെ​ട​ക്കാ, ആ ​അ​നി​യെ...​നി​ന​ക്കു മാ​നം വേ​ണ്ടാ​ന്നു ഞാ​ൻ പ​റ​ഞ്ഞാ അ​ത്, ജീ​വ​ൻ വേ​ണ്ടാ​ന്നു പ​റ​ഞ്ഞാ​ലോ അ​വ​ൻ അ​തും എ​ടു​ക്കും എ​ന്നു പ​റ​യു​ന്ന ഭ​ര​ത​ൻ. ‘കി​ടി​ല​ൻ വേ​ഷ​മാ​ണ​ത്. ഹ​രീ​ഷേ​ട്ട​ൻ മ​നോ​ഹ​ര​മാ​യി അ​തു ചെ​യ്തി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ഇ​തി​ലെ ക​ള്ളു​പാ​ട്ടി​ലു​മു​ണ്ട്. ഭ​ര​ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളാ​ണ് അ​നി. ഭ​ര​ത​ന്‍റെ വ​ലം​കൈ. ഭ​ര​ത​നു​ വേ​ണ്ടി ജീ​വ​ൻ പോ​ലും കൊ​ടു​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​യാ​ൾ.’ - സെ​ന്തി​ൽ പ​റ​യു​ന്നു.



സ്രാങ്കും സൈബർ പോലീസും

രാ​ജീ​വ് ര​വി​യു​മാ​യു​ള്ള സെ​ന്തി​ലി​ന്‍റെ ബ​ന്ധം വൈ​റ​സി​ൽ തു​ട​ങ്ങു​ന്നു. മി​നി​സ്റ്റ​ർ സി.​പി.​ ഭാ​സ്‌ക​ര​നെ ഒ​പ്പി​യെ​ടു​ത്ത കാ​മ​റാ​മാ​ൻ. രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത തു​റ​മു​ഖം, ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ കു​റ്റ​വും ശി​ക്ഷ​യും എ​ന്നിവയി​ലും സെ​ന്തി​ലി​നു വേ​ഷ​മു​ണ്ട്.

‘തു​റ​മു​ഖ​ത്തി​ൽ മൂ​ന്നു കാ​ല​ഘ​ട്ട​ങ്ങ​ൾ. അ​തി​ലൊ​ന്നി​ൽ ജോ​ജു ചേ​ട്ട​ന്‍റെ കൂ​ടെ​യു​ള്ള സ്രാ​ങ്ക് എന്ന വേഷം. ഇ​ടു​ക്കി​യി​ൽ ന​ട​ന്ന ഒ​രു മോ​ഷ​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി രാ​ജ​സ്ഥാ​നി​ലെ​ത്തു​ന്ന അ​ഞ്ചു പോ​ലീ​സു​കാ​രു​ടെ ക​ഥ​യാ​ണു കുറ്റവും ശിക്ഷയും. സൈ​ബ​ർ കാ​ര്യ​ങ്ങ​ളി​ൽ അ​ഗ്ര​ഗ​ണ്യ​നാ​യ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്രം രാജീവ്. ആ​സി​ഫ് അലി യാ​ണു നാ​യ​ക​ൻ.’



ചി​രു​ക​ണ്ട​നും പു​ള്ളി​യും

ആ​കാ​ശ​ഗം​ഗ 2 ലെ ​എ​സ്ഐ ബാ​ല​രാ​മ​നു ശേ​ഷം സെ​ന്തി​ൽ വി​ന​യ​ന്‍റെ പടത്തിലെത്തുകയാണ് ചി​രു​ക​ണ്ട​ൻ എ​ന്ന വേ​ഷ​ത്തി​ൽ; പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ൽ.

ക​ണ്ണ​ൻ താ​മ​ര​ക്കു​ള​ത്തി​ന്‍റെ അ​ടു​ത്ത സി​നി​മ അ​നൂ​പ് മേ​നോ​ൻ എ​ഴു​തി​യ പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ വ​രാ​ലി​ലും സെ​ന്തി​ലി​നു വേ​ഷ​മു​ണ്ട്.



മൊ​ഹ്സീ​ൻ എ​ന്ന വി​ല്ല​ൻ വേ​ഷം. ജി​ജു അ​ശോ​ക​ന്‍റെ പു​ള്ളി​യി​ൽ ഇ​ന്ദ്ര​ൻ​സി​നൊ​പ്പ​മു​ള്ള വേ​ഷം. ‘ത്രി​ല്ല​ർ സ്വ​ഭാ​വ​മു​ള്ള പ​ട​മാ​ണ്. സൂ​ഫി​യും സു​ജാ​ത​യും ഫെ​യിം ദേ​വാ​ണ് അ​തി​ൽ നാ​യ​ക​ൻ. നാ​യ​ക​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വേ​ഷ​മാ​ണു ഞാ​ൻ ചെ​യ്യു​ന്ന​ത്.’ - സെ​ന്തി​ൽ പ​റ​യു​ന്നു.

ടി.ജി.ബൈജുനാഥ്