കിംഗ് ഫിഷ് അനൂ​പ് മേ​നോ​ൻ

04:44 AM Nov 22, 2020 | Deepika.com

എ​ഴു​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു അ​നൂ​പ് മേ​നോ​ൻ. കോ​വി​ഡി​നു ശേ​ഷം മ​ല​യാ​ള സി​നി​മ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്പോ​ൾ താ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​നൊ​പ്പം മൂ​ന്നു ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് അ​നൂ​പ് മേ​നോ​ൻ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലേ​ക്കെ​ത്തു​ന്ന​ത്. അ​നൂ​പ് മേ​നോ​ന്‍റെ ക​രി​യ​റി​ൽ ഹി​റ്റു​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള സം​വി​ധാ​യ​ക​ൻ വി.​കെ. പ്ര​കാ​ശി​നൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് അ​തി​ൽ ആ​ദ്യ​ത്തേ​ത്. നാ​ൽ​പ​തു​കാ​ര​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം വേ​റി​ട്ട ഒ​രു പ്ര​ണ​യ പ​ശ്ചാ​ത്ത​ല​മാ​ണ് പ​റ​യാ​നൊ​രു​ങ്ങു​ന്ന​ത്. അ​നൂ​പ് മേ​നോ​നും ഒ​രു അ​ഡാ​ർ ലൗ​വ് ഫെ​യിം പ്രി​യ വാ​ര്യ​രു​മാ​ണ് ഇ​തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​നു പി​ന്നാ​ലെ ത​ന്‍റെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ൽ ഒ​രു​ക്കു​ന്ന മ​റ്റു ര​ണ്ടു ചി​ത്ര​ങ്ങ​ളു​ടെ കഥയും തിരക്കഥയും ഈ ​കാ​ല​യ​ള​വി​ൽ അ​നൂ​പ് മേ​നോ​ൻ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​ക്കി. സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​ൻ ഒ​രു​ക്കി​യ വേ​ണു ഗോ​പ​ന്‍റെ​യും ചാ​ണ​ക്യ​ത​ന്ത്രം, മ​ട​ര് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​നും അ​നൂ​പ് മേ​നോ​നാ​ണ് കഥയും തിരക്കഥയും. ഈ ​ചി​ത്ര​ങ്ങ​ളി​ലും നാ​യ​ക​നാ​കു​ന്ന​തും അ​നൂ​പ് മേ​നോ​ൻ ത​ന്നെ​യാ​ണ്. ഇ​തി​നു പി​ന്നാ​ലെ മ​റ്റു സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളും ഈ ​ന​ട​നെ തേ​ടി​യെ​ത്തു​ന്നു.

ച​ല​ച്ചി​ത്ര മേ​ഖ​ല വീ​ണ്ടും സ​ജീ​വ​മാ​കു​ന്പോ​ൾ അ​തി​നൊ​പ്പ​മാ​ണ് താ​ൻ എ​ന്ന് അ​നൂ​പ് മേ​നോ​ൻ പ​റ​യു​ന്നു. "കാ​മ​റ​ക്കു മു​ന്നി​ലെ​ത്തി​യി​ല്ലെ​ങ്കി​ലും ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സി​നി​മ​ക​ളു​ടെ ച​ർ​ച്ച​ക​ളും എ​ഴു​ത്തും വാ​യ​ന​യും പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന കിം​ഗ് ഫി​ഷ് എ​ന്ന ചി​ത്രം തി​യ​റ്റ​റി​ൽ ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഞാ​നും സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​ണ് അ​തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റി​ലീ​സ് പ്ലാ​ൻ ചെ​യ​്ത​പ്പോ​ഴാ​ണ് തി​യ​റ്റ​റു​ക​ൾ അ​ട​ച്ച​ത്. പി​ന്നീ​ട് ചി​ത്ര​ത്തി​ന്‍റെ പ്രി​വ്യൂ ക​ണ്ട​തി​നു ശേ​ഷം ലാ​ലേ​ട്ട​ൻ ന​ല്ല അ​ഭി​പ്രാ​യം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത് ഏ​റ്റ​വും ആ​ന​ന്ദം നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു’ അ​നൂ​പ് മേ​നോ​ൻ പ​റ​യു​ന്നു. കിം​ഗ് ഫി​ഷ് എ​ന്ന സി​നി​മ​യി​ൽ ര​ഞ്ജി​ത്ത് അ​വ​ത​രി​പ്പി​ച്ച ദ​ശ​ര​ഥ വ​ർ​മ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മോ​ഹ​ൻ​ലാ​ലി​നെ​യാ​ണ് ആ​ദ്യം ആ​ലോ​ചി​ച്ചി​രു​ന്ന​തെ​ന്നും അ​നൂ​പ് മേ​നോ​ൻ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

തി​യ​റ്റ​റു​ക​ൾ തു​റ​ന്നു പ്രേ​ക്ഷ​ക​ർ വീ​ണ്ടും അ​വി​ടേ​ക്ക് ഇ​ര​ച്ചു ക​യ​റു​ന്ന കാ​ലം എ​ത്ര​യും വേ​ഗം സം​ഭ​വി​ക്ക​ട്ടെ എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​നൂ​പ് മേ​നോ​ൻ ഇ​പ്പോ​ൾ. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ ഒ​ത്തു​കൂ​ടു​ന്ന ഒ​രു ക​ള​ക്ടീ​വ് സോ​ഷ്യ​ൽ മൂ​വ്മെ​ന്‍റ് ഇ​ട​മാ​ണ് സി​നി​മാ തി​യ​റ്റ​റു​ക​ൾ. അ​തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഞാ​നും കൊ​തി​ക്കു​ന്നു, അ​നൂ​പ് മേ​നോ​ൻ പ​റ​യു​ന്നു.