ഷെയ്ന് നിഗം നായകനായ ഇഷ്ക് ഹിന്ദിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ സംവിധായകന് അനുരാജ് മനോഹറും തിരക്കഥാകൃത്ത് രതീഷ് രവിയും നീരജ് പാണ്ഡെയുമായി ചർച്ച നടത്തി. സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. ഹിന്ദി റീമേക്കില്‍ അഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കയാണെന്ന് വ്യക്തമല്ല.
മലയാളത്തില്‍ ഏറെ പ്രശംസ നേടിയ ഇഷ്കില് ആന്‍ ശീതള്‍ ആയിരുന്നു നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവർ.
ഇഷ്ക് ഹിന്ദിയിലേക്ക്
10:43 AM Feb 13, 2020 | Deepika.com