പ്രായമായവരെ കളിപ്പാട്ടമായി കാണുന്ന പുതിയ തലമുറയുടെ കഥ പറയുകയാണ് ഗ്രാൻമാടോയ് എന്ന ചിത്രം. ഗജേന്ദ്രൻ വാവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
വത്സല മേനോൻ, മഹാശ്വേത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോദ് രവി, കല്യാണി, റോസിലിൻ, മാസ്റ്റർ അമൽ, മാസ്റ്റർ അഭിനവ് തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
പി.യു. കൃഷ്ണൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന-സതീഷ് മുതുകുളം ആണ്. കാമറ-ജോഷ്വാ റൊണാൾഡ്.
ഗ്രാൻമാ ടോയ്; ചിത്രീകരണം പൂർത്തിയായി
12:31 PM Feb 12, 2020 | Deepika.com