ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ നടന്നു. Tസുനാമി എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത് ലാല്‍ ആണ്. ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.
അച്ഛന്റെ തിരക്കഥയില്‍ മകന് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകത Tസുനാമിക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം ലാല്‍ തിരക്കഥയെഴുതുന്ന സിനിമയാണിത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
അച്ഛന്റെ തിരക്കഥയില്‍ മകന്റെ സംവിധാനം; Tസുനാമിയുടെ പൂജ നടന്നു
10:16 AM Feb 12, 2020 | Deepika.com