കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി എത്തുന്ന പുതിയ ചിത്രത്തിലെ അമല പോളിന്റെ കാരക്ടർ സ്കെച്ച് പുറത്തുവിട്ടു. കേരളത്തിലെ പ്രാചീനവേഷത്തിലാണ് അമല പോളിനെ ഒരുക്കിയിരിക്കുന്നത്. മൂക്കിലും ചെവിയിലും കഴുത്തിലും വെള്ളിയാഭരണങ്ങളും ധരിച്ചിട്ടുണ്ട്.
നേരത്തെ നിവിൻ പോളിയുടെ കാരക്ടർ സ്കെച്ച് പുറത്തുവന്നിരുന്നു. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസങ്ങൾ നീണ്ട ഗവേഷണങ്ങൾക്കു ശേഷമാണ് ബോബിയും സഞ്ജയ്യും കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ തയാറാക്കിയത്.
കായംകുളം കൊച്ചുണ്ണിയിലെ അമലാ പോളിന്റെ കാരക്ടർ സ്കെച്ച്
04:25 PM Aug 15, 2017 | Deepika.com