മരണപ്പെട്ട ആരാധകന്റെ വീട് സന്ദര്‍ശിച്ച് ധന സഹായം നല്കി തെലുങ്ക് താരം രാംചരണ്‍. നൂര്‍ അഹമ്മദ് എന്ന താരത്തിന്റെ ആരാധകനാണ് മരണമടഞ്ഞത്. രാംചരണിന്റെയും പിതാവ് ചിരഞ്ജീവിയുടെയും വലിയ ആരാധകനും ഫാന്‍സ് അസോസിയേഷന്റെ മുന്‍നിരയിലുള്ള ആളുമായിരുന്നു നൂര്‍ അഹമ്മദ്.
നൂര്‍ അഹമ്മദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് താരം 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം താരം സമയം ചിലവഴിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
മരണപ്പെട്ട ആരാധകന്റെ വീട്ടിലെത്തി ധനസഹായം നല്കി രാംചരണ്‍
10:31 AM Feb 11, 2020 | Deepika.com