മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിയൊരുങ്ങുന്നു. എപിജെ അബ്ദുള്‍ കലാം; ദ് മിസൈല്‍ മാന്‍ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കേന്ദ്ര വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജവഡേകര്‍ പുറത്തുവിട്ടു.
ഹിന്ദി, തമിഴ് ഭാഷകളിലാണ് സിനിമ ഒരുക്കുന്നത്. പരേഷ് റാവല്‍ ആണ് സിനിമയില്‍ കലാമിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കയാണെന്ന് വ്യക്തമല്ല. സുവര്‍ണ പപ്പു, ജോണ്‍ മാര്ട്ടിന് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
അബ്ദുള്‍ കലാമിന്റെ ജീവിതം ആസ്പദമാക്കി സിനിമയൊരുങ്ങുന്നു
10:18 AM Feb 11, 2020 | Deepika.com