ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന സൂരറൈ പോട്ര്. ആക്ഷൻ എന്റർടെയ്നറായ ഈ ചിത്രം തമിഴ് കൂടാതെ കന്നട ഭാഷയിലും മൊഴി മാറ്റം ചെയ്ത് റിലീസ് ചെയ്യുമെന്നതാണ് പുതിയ വാർത്ത.
വളരെ കാലത്തിനു ശേഷമാണ് ഒരു തമിഴ് ചിത്രം കന്നടത്തിലേക്ക് മൊഴി മാറ്റം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ കന്നട പോസ്റ്ററും നിർമാതാക്കൾ ട്വിറ്ററിലൂടെ പങ്കു വച്ചു. മധ്യ വേനൽ അവധിക്കാലത്താണ് സിനിമയുടെ റിലീസ്.
മലയാളി താരം അപർണ മുരളിയാണ് നായിക. ജാക്കി ഷെറഫ്, മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് കാമറ. ജി.വി പ്രകാശാണ് സംഗീത സംവിധായകൻ.
2ഡി എന്റർടെയ്ൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സൂരറൈ പോട്ര് കന്നടയിലേക്കും
09:49 AM Feb 11, 2020 | Deepika.com