സൗത്ത് ഇന്ത്യൻ സിനിമയിലെ പുത്തൻ ഹൃദയതാളമായ വിജയ് ദേവരകൊണ്ട നായകനായെത്തുന്ന എറ്റവും പുതിയ ചിത്രമാണ് വേൾഡ് ഫേമസ് ലവർ. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യുവസുന്ദരികളായ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിൻ തെരേസ, ഇസബെല്ല എന്നീ നാല് നായികമാരാണ് ഉള്ളത്.
പല്ലവി ഇന്റർനാഷണലിന്റെ ബാനറിൽ സജിത്ത് കുമാറാണ് വേൾഡ് ഫേമസ് ലവർ മലയാളത്തിൽ അവതരിപ്പിക്കുന്നത്. ഫെബ്രുവരി പതിനാലിന് കേരളത്തിൽ മലയാളത്തിനോടൊപ്പം തമിഴിലും ചിത്രം തിയറ്ററിലെത്തും.
വേൾഡ് ഫേമസ് ലവർ പ്രണയദിനത്തിൽ
04:58 PM Feb 10, 2020 | Deepika.com