ചരിത്രത്തിന്റെ ഏടുകളിൽ എഴുതിചേർക്കപ്പെട്ട വിഖ്യാത കള്ളൻ കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി എത്തുന്ന ചിത്രം "കായംകുളം കൊച്ചുണ്ണി'യിൽ കോളിവുഡ് ആക്ഷൻ ഹീറോ ശരത്കുമാർ പ്രധാനവേഷത്തിലെത്തും. പഴശിരാജയിലെ ഇടച്ചേന കുങ്കൻ അടക്കം ശക്തമായ കഥാപാത്രങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ള ശരത് കുമാറിന് മലയാളത്തിലും ആരാധകർ നിരവധിയാണ്.
അദ്ദേഹത്തെ കൂടാതെ അങ്കമാലി ഡയറീസിൽ അപ്പാനി രവിയെ അവതരിപ്പിച്ച ശരത്ത് കുമാർ, സണ്ണി വെയ്ൻ, അമലാ പോൾ, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവർ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കും.
നിവിന്റെ കായംകുളം കൊച്ചുണ്ണിയിൽ ശരത് കുമാറും
07:56 PM Aug 14, 2017 | Deepika.com