ഷൂട്ടറിന്റെ പ്രദര്‍ശനം വിലക്കി പഞ്ചാബ് സര്‍ക്കാര്‍. ആക്രമണം, കുറ്റകൃത്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുണ്ടാത്തലവനായിരുന്ന സുഖ ഖലോണിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണിത്.
ക്രമസമാധാനനില തകർക്കുന്ന യാതൊന്നും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും, സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസെടുക്കാനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഡിജിപിക്ക് നിർദേശം നൽകി. ഈ മാസം 21നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.
"ഷൂട്ടര്‍' സിനിമയുടെ പ്രദര്‍ശനം വിലക്കി പഞ്ചാബ് സര്‍ക്കാര്‍
02:46 PM Feb 09, 2020 | Deepika.com