ജീവിതത്തിലെ ഒരു ഘട്ടത്തില്‍ താനും ഉയരെ സിനിമയിലെ പല്ലവിയെ പോലെയായിരുന്നുവെന്ന് പാര്‍വതി. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. എല്ലാവരുടെയും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഗണിച്ചതാണ് സിനിമയുടെ വിജയത്തിന് കാരണമായത്.
ജീവിതത്തിലെ ഒരു ഘട്ടത്തില്‍ താനും സിനിമയിലെ കഥാപാത്രമായ പല്ലവിയെ പോലെയായിരുന്നു. അത് ആസിഡ് ആക്രമണം വരെ പോയില്ലന്നെയുള്ളു താരം പറഞ്ഞു. ആസിഡ് ആക്രമണം പോലെയൊന്നും ആയില്ലെങ്കിലും മെന്റല്‍ ഇമോഷണല്‍ ട്രോമ സമാനമായിരുന്നു. ഇത് തിരിച്ചറിയുമ്പോള്‍ പുറത്തു കടക്കേണ്ടതുണ്ട്. പാര്‍വതി വ്യക്തമാക്കി.
ജീവിതത്തിലെ ഒരുഘട്ടത്തില്‍ ഞാനും പല്ലവിയായിരുന്നു: പാര്‍വതി
10:00 AM Feb 09, 2020 | Deepika.com