തീയറ്ററുകൾ കീഴടക്കാൻ മരയ്ക്കാർ

02:38 PM Feb 08, 2020 | Deepika.com

മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം വ​ൻ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മ​രയ്​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം മാർച്ച് 26ന് തീയറ്ററുകളിലെത്തും. കുഞ്ഞാലി മരയ്ക്കാറായി മോഹൻലാൽ വേഷമിടുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

മോഹൻലാലിനൊപ്പം സു​നി​ൽ ഷെ​ട്ടി, പ്ര​ഭു, അ​ര്‍​ജു​ന്‍ സ​ര്‍​ജ്ജ എ​ന്നീ മു​ൻ​നി​ര ന​ട​ന്മാ​രും ചരിത്രവേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, നെ​ടു​മു​ടി വേ​ണു, സു​ഹാ​സി​നി, കീ​ര്‍​ത്തി സു​രേ​ഷ് തു​ട​ങ്ങി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. സി.ജെ. റോയ്, മൂൺ ഷോട്ട് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിള എന്നിവർ ചേർന്ന് ആണ് നിർമിക്കുന്നത്. അമ്പതോളം രാജ്യങ്ങളിൽ ചിത്രം റിലീസിനെത്തും.